Type Here to Get Search Results !

Bottom Ad

ഫേസ് ബുക്കും വാട്‌സ്ആപ്പും നിരോധിക്കാനാവില്ല : സുപ്രിംകോടതി


ന്യൂഡല്‍ഹി (www.evisionnews.in): അശ്ലീത വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നു എന്ന കുറ്റമാരോപിച്ച് ഫേസ്ബുക്കും വാട്‌സ്ആപ്പും നിരോധിക്കാനാവില്ലെന്ന് സുപ്രിംകോടതി അഭിപ്രായപ്പെട്ടു. സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകള്‍ ബ്ലോക്കു ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഇത്തരമൊരു പ്രസ്താവം നടത്തിയത്. സോഷ്യല്‍ മീഡികള്‍വഴി സെക്‌സ് വീഡിയോകള്‍ ഷെയര്‍ചെയ്യപ്പെടുന്നത് കുറ്റകരമാണെന്നും അശ്ലീലമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, യു.യു ലളിത് എന്നിവരുള്‍പ്പെട്ട സാമൂഹ്യ നീതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുംബൈയില്‍ വാട്‌സ്ആപ്പ് വഴി ബലാത്സംഗവീഡിയോ പ്രചരിപ്പിച്ച സംഭവത്തിലും പീഡോഫീല്‍സിനുവേണ്ടി ഫേസ്ബുക്ക് അക്കൗണ്ട് വഴി പെണ്‍വാണിഭം നടത്തുകയും ചെയ്ത സംഭവങ്ങളില്‍ സോഷ്യല്‍ നെറ്റുവര്‍ക്കിങ് സൈറ്റുകള്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നു പറഞ്ഞ കോടതി ഈ വിഷയം പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനു നിര്‍ദേശം നല്‍കുകയും ചെയ്തു.

മൊബൈല്‍ ഫോണ്‍ വഴി സെക്‌സ് വീഡിയോ അപ്‌ലോഡ് ചെയ്യുകയും വാട്‌സ് ആപ്പ് വഴി ഷെയര്‍ ചെയ്യുകുയും ചെയ്യുന്നവരെ തിരിച്ചറിയുകയെന്നത് ബുദ്ധിമുട്ടാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 

വാട്‌സ് ആപ്പ് വഴി ഷെയര്‍ ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാന്‍ സാധ്യമല്ലെന്നു സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ ഇത്തരം നെറ്റുവര്‍ക്കിങ് സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കുകയും അവ ബ്ലോക്കു ചെയ്യുകയും വേണമെന്ന് ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയായ പ്രജ്ജ്വാല കോടതിയെ അറിയിച്ചു.

ഇതുപോലുള്ള സോഷ്യല്‍ നെറ്റുവര്‍ക്കിങ് സൈറ്റുകളെ ബ്ലോക്കു ചെയ്യുകയെന്നത് ന്യായമായ പരിഹാരമല്ലെന്നു വിലയിരുത്തിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു. 'ഇപ്പോള്‍ നിങ്ങള്‍ ഈ സൈറ്റുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടു. നാളെ മൊബൈല്‍ ഫോണുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടേക്കാം' ബെഞ്ച് പറഞ്ഞു.


Keywords: National-news-facebook-and-whatsapp-cannot-bann-highcourt
Tags

Post a Comment

0 Comments

Top Post Ad

Below Post Ad