Type Here to Get Search Results !

Bottom Ad

കാറിനുള്ളില്‍ വിഷവാതകം ശ്വസിച്ച് മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം സാമ്പത്തിക സഹായം


പടന്നക്കാട് (www.evisionnews.in): കാറിനുള്ളില്‍ വിഷവാതകം ശ്വസിച്ച് മരിച്ച പടന്നക്കാട് സ്‌നേഹാലയത്തിലെ അന്തേവാസികളായ ജെറിന്‍ (ആറ്), അഭിഷേക് (ഏഴ്) എന്നിവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

28ന് ഉച്ചയോടെ പടന്നക്കാട് ഗുഡ്‌ഷെപ്പേര്‍ഡ് കോണ്‍വെന്റിനോട് അനുബന്ധിച്ചുള്ള അനാഥലയമായ സ്‌നേഹാലയത്തില്‍ നിന്ന് കാണാതായ കുട്ടികളെ രാത്രി എട്ട് മണിയോടെയാണ് കോണ്‍വെന്റിന് സമീപത്തെ ഒരു വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. എട്ടുകൊല്ലമായി ഈ കാര്‍ ഉപയോഗ ശൂന്യമായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം വിഷവാതകം ശ്വസിച്ചതിനാലാണെന്ന് കണ്ടെത്തിയത്. ദുരന്തം നടന്നതിന്റെ പിറ്റേന്ന് തന്നെ സംഭവം കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരനും ഡിസിസി സെക്രട്ടറി എം. അസിനാറും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

ഇതേ തുടര്‍ന്നാണ് മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപാ വീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതില്‍ ഓരോ ലക്ഷം ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് നല്‍കും. ബാക്കി തുക ബാങ്കില്‍ നിക്ഷേപിക്കും.


Keywords: Kasaragod-kangd-sahayadanam-kerala-govmt

Post a Comment

0 Comments

Top Post Ad

Below Post Ad