Type Here to Get Search Results !

Bottom Ad

കാറിനകത്ത് വിഷവാതകം ശ്വസിച്ച് മരിച്ച കുട്ടികളുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

കാഞ്ഞങ്ങാട് (www.evisionnews.in): കാറിനകത്ത് വിഷവാതകം ശ്വസിച്ച് മരിച്ച പടന്നക്കാട്ടെ സ്‌നേഹാലയത്തിലെ അഭിഷേകിന്റെയും ജെറിന്റെയും കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം സഹായധനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയും കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശനും ഡി.സി.സി ജനറല്‍ സെക്രട്ടറി എം. ഹസൈനാറും ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്ന് ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 

നവംബര്‍ 28നാണ് കുട്ടികളെ കോണ്‍വെന്റിന് സമീപം നിര്‍ത്തിയിട്ട കാറിനകത്ത് ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ രണ്ടു പേരും വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കാറിനകത്ത് കയറുകയായിരുന്നു. കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രജന്‍ സൈനേഡും കലര്‍ന്ന വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചത്.


Keywords: Kasaragod-news-kand-two-boys-three-lakh

Post a Comment

0 Comments

Top Post Ad

Below Post Ad