Type Here to Get Search Results !

Bottom Ad

ഒടുവില്‍ ആര്‍.എസ്.എസ് കാല്‍ബുര്‍ഗിക്ക് മുമ്പില്‍ കീഴടങ്ങി


ധാര്‍വാഡ്(കര്‍ണാടക) (www.evisionnews.in): മൂന്നുമാസത്തിനു ശേഷം ആര്‍എസ്എസിന് ബുദ്ധി തെളിഞ്ഞു. ഒടുവില്‍ കാല്‍ബുര്‍ഗിയുടെ വീരസ്മരണകള്‍ക്കു മുമ്പില്‍ സംഘ്പരിവാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കാല്‍ബുര്‍ഗി വധത്തിനെതിരെയും ലോകമെമ്പാടും ഉയര്‍ന്ന വന്‍ പ്രതിഷേധത്തെതുടര്‍ന്നാമ് ആര്‍.എസ്.എസ് ഇത്തരമൊരു ചുവടുമാറ്റത്തിന് നിര്‍ബന്ധിതരായത്.

പ്രമുഖ യുക്തിവാദിയും സാഹിത്യഗവേഷകനും ഹംപി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സിലറുമായ ഡോ എം.എം കാല്‍ബുര്‍ഗിയെ ആഗസ്ത് 29ന് രാവിലെയാണ് ഹിന്ദുത്വ ശക്തികള്‍വെടിവെച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ ഇന്ത്യന്‍ പാര്‍ലമെന്റിലും അമേരിക്കയടക്കമുള്ള ലോക രാഷ്ട്രങ്ങളിലും പ്രതിഷേധമുയര്‍ന്നിരുന്നു. 

ഒക്ടോബര്‍ 30ന് റാഞ്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് ദേശീയ സമ്മേളനത്തിലാണ് കാല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ചും മരണത്തില്‍ അനുശോചിച്ചും സംഘ്‌നേതൃത്വം നിലപാടെടുത്തത്. ഈ തീരുമാനം കഴിഞ്ഞ ദിവസം രേഖാമൂലം ആര്‍.എസ്.എസിന്റെ ഉത്തരകര്‍ണാടക നേതാവ് ശ്രീധര്‍ നഡ്ഗര്‍ കാല്‍ബുര്‍ഗിയുടെ ധാര്‍വാഡ് കല്യാണ്‍ നഗറിലുള്ള 'സൗജന്യ'യിലെത്തി പരേതന്റെ ഭാര്യ ഉമാദേവിക്ക് കൈമാറി. കാല്‍ബുര്‍ഗിയുടെ ഘാതകരെ ഉടന്‍ പിടികൂടണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad