Type Here to Get Search Results !

Bottom Ad

മുനുഷ്യന്റെ നെഞ്ചില്‍ മതത്തിന്റെ ചാപ്പകുത്തി കേരളം നരകമായി മാറുന്നു -രഞ്ജിത്ത്


കോഴിക്കോട് (www.evisionnews.in): മനുഷ്യന്റെ നെഞ്ചില്‍ മതത്തിന്റെയും ജാതിയുടെയും ചാപ്പകുത്തി കേരളം നരകമായി മാറുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്ത്. കൊഴിഞ്ഞുപോകേണ്ട മേല്‍വിലാസങ്ങള്‍ ഉപയോഗിച്ച് ചിലര്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമം നടത്തുന്നതായും വെള്ളാപ്പള്ളിയുടെ പേര് പറയാതെ അദ്ദഹം കുറ്റപ്പെടുത്തി. 

പൃഥ്വിരാജ് ചിത്രമായ 'പാവാട'യുടെ ഓഡിയോ പ്രകാശന ചടങ്ങിലായിരുന്നു വര്‍ത്തമാന കാല സംഭവവികാസങ്ങള്‍ പരാമര്‍ശിച്ച് രഞ്ജിത്തിന്റെ പ്രസംഗം. ചെന്നൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളൊഴിവാക്കിയായിരുന്നു ഓഡിയോ പ്രകാശനം. ആഘോഷങ്ങള്‍ ചുരുക്കി നേടിയ പണം ചെന്നൈ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി.

നേരത്തെ മാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ട നൗഷാദിന് ആദരാഞ്ജലിയര്‍പ്പിച്ച് രഞ്ജിത്തെഴുതിയ ലേഖനം സോഷ്യല്‍ മീഡയയിലടക്കം ചര്‍ച്ചയായിരുന്നു. തൊട്ടടുത്ത ദിവസമായിരുന്നു നൗഷാദിനെ അധിക്ഷേപിച്ചു കൊണ്ടുള്ള വെള്ളാപ്പള്ളിയുടെ ആലുവ പ്രസംഗം.










Post a Comment

0 Comments

Top Post Ad

Below Post Ad