ബദിയഡുക്ക (www.evisionnews.in): ടയര്‍പൊട്ടി നിയന്ത്രണംവിട്ട പോലീസ് ജീപ്പ് കള്‍വര്‍ട്ടിലിടിച്ച് നിന്നു. എസ്.ഐയും സംഘവും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിശോധയ്ക്കിറങ്ങിയ ബദിയഡുക്ക എസ്.ഐ എ.വി സന്തോഷ് കുമാറും സംഘവും സഞ്ചരിച്ച ബൊലേറോ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ നീര്‍ച്ചാല്‍ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം. ജീപ്പ് കള്‍വര്‍ട്ടില്‍ തട്ടി നിന്നതിനാല്‍ കുഴിയില്‍ വീഴാതെ ദുരന്തമൊഴിവാകുകയായിരുന്നു.
Keywords; Kasaragod-police-jeep-accident-si-and-team-in-neerchal
Post a Comment
0 Comments