Type Here to Get Search Results !

Bottom Ad

160 വ്യാജ പാസ്‌പോര്‍ട്ടുകളുമായി ബി.ബി.എ വിദ്യാര്‍ത്ഥി പിടിയില്‍

ന്യൂഡല്‍ഹി (www.evisionnews.in): 160ഓളം വ്യാജപാസ്‌പോര്‍ട്ടുകളുമായി ബി.ബി.എ വിദ്യാര്‍ത്ഥി പിടിയിലായി. ബിഹാര്‍ സ്വദേശി വികാസ് കുമാറാണ് മഥുര പോലീസിന്റെ പിടിയിലായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഒരു വീട്ടുടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വികാസ് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇയാള്‍ വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ റെയ്ഡില്‍ 160 ഓളം വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തി. പാസ്‌പോര്‍ട്ടുകളില്‍ ഭൂരിഭാഗവും അറബ്യന്‍ രാജ്യങ്ങളിലേക്കുള്ളതാണെന്നും ഇയാള്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റ് ഉള്ളതായും പൊലീസ് സംശയിക്കുന്നു.


Keywords: national-news-fake-place-bba-student-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad