Type Here to Get Search Results !

Bottom Ad

സൈബര്‍ കഫെ ജീവനക്കാരന്‍ കുവൈത്തില്‍ മരിച്ച നിലയില്‍



പടന്നക്കാട് (www.evisionnews.in): സൈബര്‍ കഫെ ജീവനക്കാരനെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം ആനച്ചാലിലെ തിഡില്‍ അബ്ദുല്ലയുടെ മകന്‍ സലാവുദ്ദീ (40)നാണ് മരിച്ചത്. 

കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് സൈബര്‍ കഫെയില്‍ കഴുത്തില്‍ ടെലിഫോണ്‍ കേബിള്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. കുവൈത്ത് മാലിയയില്‍ സാല്‍ഹിയ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കഫെയിലെ ജീവനക്കാരനായിരുന്നു സലാവുദ്ദീന്‍. സലാവുദ്ദീന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.


Keywords-kuwait-news-kasaragod-padannakkad-man-obit

Post a Comment

0 Comments

Top Post Ad

Below Post Ad