Type Here to Get Search Results !

Bottom Ad

വാഹനാപകടം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അല്‍ഐനില്‍ മരിച്ചു


ചെറുവത്തൂര്‍ (www.evisionnews.in): കളി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു. അല്‍ഐന്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ചെറുവത്തൂരിലെ ഇസ്മായില്‍ -നാസിയ ദമ്പതികളുടെ മകന്‍ ഷഹ്‌സാദാ (എട്ട്)ണ് മരിച്ചത്. അല്‍ഐനിലെ ഇസ്മായിലിന്റെ താമസസ്ഥലത്തിന് സമീപം ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാത്തില്‍ തെറിച്ചുവീണ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകട വിവരമറിഞ്ഞ് അവധിക്ക് നാട്ടില്‍ വന്നിരുന്ന ഇസ്മായില്‍ അല്‍ഐനിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: സൈനബ്, ഷാഹിന.


Keywords: Kasaragod-news-dubai-aliain-news-obituray

Post a Comment

0 Comments

Top Post Ad

Below Post Ad