Type Here to Get Search Results !

Bottom Ad

ബ്ലഡ് കമ്പോണന്റ് സെപ്പറേഷന്‍ യൂണിറ്റ് ജനറല്‍ ആശുപത്രിയില്‍ നിലനിര്‍ത്തും

കാസര്‍കോട് (www.evisionnews.in): ബ്ലഡ് കമ്പോണന്റ് സെപ്പറേഷന്‍ യൂണിറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തന്നെ നിലനിര്‍ത്താനാണ് സര്‍ക്കാറിന്റെ അന്തിമ തീരുമാനമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. യൂണിറ്റിന് വിതരണം ചെയ്ത ഉപകരണങ്ങള്‍ ഒന്നും തിരിച്ചു കൊണ്ടുപോയിട്ടില്ലെന്നും വേഗത്തില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ജനറല്‍ ആശുപത്രിയില്‍ കമ്പോണന്റ് സെപ്പറേഷന്‍ യൂണിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയാണ് വിതരണം ചെയ്തത്. 2015 ജൂലൈ മാസത്തോട് കൂടിയാണ് ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയായത്.

Post a Comment

0 Comments

Top Post Ad

Below Post Ad