Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭ: മുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനവും ലീഗിന്


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരെ തെരഞ്ഞെടുത്തു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായി എം. നൈമുന്നീസ (വികസനം), കെ.എം അബ്ദുല്‍ റഹ്മാന്‍ (ക്ഷേമകാര്യം), അഡ്വ. വി.എം മുനീര്‍ (പൊതുമരാമത്ത്), സമീന മുജീബ് (ആരോഗ്യം), മിസ്‌രിയ ഹമീദ് (വിദ്യാഭ്യാസം) തെരഞ്ഞെടുക്കപ്പെട്ടു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി വഹിക്കും. റിബലുകളുടെയോ ഇടത് അംഗങ്ങളുടെയോ പിന്തുണയില്ലാതെയാണ് മുസ്ലിംലീഗ് ഈ മിന്നുന്ന ജയം നേടിയത്. വ്യാഴാഴ്ച രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനത്തെക്കും ബി.ജെ.പി മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയായിരുന്നു. 



Post a Comment

0 Comments

Top Post Ad

Below Post Ad