Type Here to Get Search Results !

Bottom Ad

വിമാനമാര്‍ഗ്ഗം ചെന്നൈ നഗരം വീക്ഷിക്കുന്ന മോദി: ട്വിറ്റര്‍ പോസ്റ്റ് ചര്‍ച്ചയാവുന്നു


ന്യൂഡല്‍ഹി (www.evisionnews.in): സോഷ്യല്‍മീഡിയിലെ ഫോട്ടോഷോപ്പ് പരീക്ഷണത്തിലൂടെ ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറ്റൊരു ഫോട്ടോഷോപ്പ് ചിത്രം ചര്‍ച്ചയാവുന്നു. ചെന്നൈയിലെ പ്രളയ ബാധിത പ്രദേശം വിമാനത്തിന്റെ ജനല്‍പാളികളിലൂടെ വീക്ഷിക്കുന്ന ചിത്രത്തിലാണ് മോദിയെ പരിഹസിച്ച് ഫോട്ടോഷോപ്പ് വിക്രിയകള്‍ കാണിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പത്രകുറിപ്പുകളും വാര്‍ത്തകളും പുറത്തുവിടുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആണ് ഈ ഫോട്ടോഷോപ്പ് ചിത്രം പുറത്തുവിട്ടത്. വിമാനത്തിനുള്ളിലിരുന്ന് വൃത്താകൃതിയിലുള്ള ജനലിലൂടെ വെള്ളത്തിനിടയിലായ ചെന്നൈ നഗരം വീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമാണ് പി.ഇ.ബി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

ഈ ചിത്രത്തിന്റെ യഥാര്‍ത്ഥരൂപം നേരത്തെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നതാണ്. എന്നാല്‍ ജനലിലൂടെ കാണുന്ന ദൃശ്യം മറ്റൊന്നായിരുന്നു. സംഭവം വൈറലായതോടെ പി.ഐ.ബി ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ എന്തിനുവേണ്ടി ഇത്തരത്തില്‍ മോര്‍ഫിംഗ് ചെയ്തുവെന്ന വ്യക്തമായ വിശദീകരണം അധികൃതര്‍ നല്‍കിയിട്ടില്ല.


Keywords: National-news-airplane-photoshop-peb-twit-post
Tags

Post a Comment

0 Comments

Top Post Ad

Below Post Ad