Type Here to Get Search Results !

Bottom Ad

വരന് മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്യാനറിയില്ല: പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറി


ആഗ്ര (www.evisionnews.in): പ്രതിശ്രുത വരന്‍ നിരക്ഷരനാണെന്ന് മനസിലാക്കിയ പെണ്‍കുട്ടി വിവാഹത്തില്‍ നിന്നു പിന്മാറി. ശ്രീകൃഷ്ണ ബാബു സെക്‌സേനയെന്നയാളുടെ മകളായ ഖുഷ്ബുവാണ് ഒവ്മീര്‍ എന്നയാളുമായുള്ള വിവാഹത്തില്‍ നിന്നു പിന്മാറിയത്. കിഷ്‌നി ഗുലാരിയ പൂര്‍ ഗ്രാമത്തിലാണു സംഭവം.

വിവാഹനടപടികള്‍ നടക്കവെ ഓവ്മീറിന് വിവാഹമന്ത്രം ചൊല്ലാന്‍ കഴിയുന്നില്ലെന്ന് ഒരു സുഹൃത്ത് വധുവിെന്റ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തുടര്‍ന്ന് വധു ഒവ്മീറിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. ചില്ലറയെണ്ണാന്‍ പറഞ്ഞപ്പോള്‍ ഒവ്മീറിന് ഒമ്പതിനപ്പുറം അറിയില്ലായിരുന്നു. അവളുടെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്യാനും വരന് കഴിഞ്ഞില്ല. ഇതോടെ പെണ്‍കുട്ടി തനിക്ക് നിരക്ഷനായ ഒരാളെ വേണ്ടന്ന് പറഞ്ഞ് വിവാഹവേദിയില്‍ നിന്ന് പിന്മാറുകയായിരുന്നു.


Keywords: National-news-agrah-marriage-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad