Type Here to Get Search Results !

Bottom Ad

ജാമ്യ വ്യവസ്ഥയില്‍ ഇളവു ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മഅ്ദനിയുടെ സത്യവാങ്മൂലം


ന്യൂഡല്‍ഹി (www.evisionnews.in): ബംഗളൂരു സ്‌ഫോടന കേസിലെ വിചാരണ കര്‍ണാടക സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവു ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഗുരുതര രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനും കേരളത്തില്‍ ചികിത്സ തേടാനും അനുവദിക്കണമെന്നും മഅ്ദനി കോടതിയോട് ആവശ്യപ്പെട്ടു.

വിചാരണ വേഗം തീര്‍ക്കുന്നതിന് ഒമ്പത് കേസുകളും ഒന്നിപ്പിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ആവശ്യം കര്‍ണാടക സര്‍ക്കാര്‍ എതിര്‍ക്കുന്നത് ദുരുദ്ദേശ്യപരമാണ്. കോടതിയുടെ സങ്കീര്‍ണ്ണ നടപടികളിലൂടെ തന്നെ ക്രൂശിക്കാനാണ് നീക്കമെന്നും മഅ്ദനി പറഞ്ഞു.


Keywords: Newdelhi-supreme-court-affidavit-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad