Type Here to Get Search Results !

Bottom Ad

ബാബുവിനെ വിടില്ല: നിയമസഭയില്‍ രണ്ടാം ദിവസവും ബഹളം


തിരുവനന്തപുരം (www.evisionnews.in): ബാര്‍കോഴക്കേസില്‍ മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ അംഗങ്ങള്‍ ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തി എഴുന്നേറ്റുനിന്ന് ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍ അപകീര്‍ത്തികരമായ കമന്റുകള്‍ പറഞ്ഞെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. 

എന്നാല്‍, ഇത്തരം പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകില്ലെന്നും രേഖയിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് സഭാനേതാവായ തനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും സ്പീക്കര്‍ അറിയിച്ചു. സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. പതിനഞ്ച് മിനിറ്റ് നേരം നടുത്തളത്തില്‍ ബഹളം വച്ച പ്രതിപക്ഷാംഗങ്ങള്‍ ഒടുവില്‍ സ്പീക്കറുടെ അഭ്യര്‍ത്ഥന മാനിച്ച് ഇടിപ്പിടങ്ങളിലേക്ക് മടങ്ങി. ഇതിനുശേഷം 8.45നാണ് ചോദ്യോത്തരവേള ആരംഭിച്ചത്.

പതിനഞ്ചാമത് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഉച്ചയോടെ നിര്‍ത്തിവച്ചിരുന്നു. മന്ത്രി ബാബുവിനെതിരായ ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം തീര്‍ത്തത്.


Keywords: Kerala-news-babu-legislative-council-news-conference-second-day
Tags

Post a Comment

0 Comments

Top Post Ad

Below Post Ad