Type Here to Get Search Results !

Bottom Ad

കെ.എം.സി.സി നേതാവ് പി.എ അബ്ബാസ് ഹാജി അന്തരിച്ചു


പള്ളിക്കര  (www.evisionnews.in): ദുബൈ കെ.എം.സി.സി സ്ഥാപക പ്രസിഡണ്ടായിരുന്ന പള്ളിക്കരയിലെ പി.എ അബ്ബാസ് ഹാജി (62) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് കോഴിക്കോട് മിംസ് ആസ്പത്രിയിലായിരുന്നു അന്ത്യം. 

ദുബൈയിലെ പ്രമുഖ ബിസിനസുകാരനായിരുന്നു. പരേതരായ പി. അബ്ദുല്ല ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സാഹിറ ബാനു. മക്കള്‍: മുനാസ്, ലുബ്‌ന, മുസ്തഖീം, ആമീര്‍. മരുമകന്‍: മഹ്‌സൂം മുഹമ്മദലി നിലമ്പൂര്‍. സഹോദരങ്ങള്‍: ഡോ. പി.എ ഇബ്രാഹിം ഹാജി (ചെയര്‍മാന്‍, പി.എ കോളേജ്), പി.എ അബൂബക്കര്‍ ഹാജി (പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡണ്ട്), പി.എ ഹംസ (കേരള ഒളിംബിക് അസോ. സെക്രട്ടറി), ബീഫാത്തിമ, പരേതരായ പി.എ ഖാലിദ് ഹാജി, പി.എ ഫസല്‍ ഹാജി, പി.എ. അബ്ദുല്‍ റഹ്മാന്‍ ഹാജി. മയ്യത്ത് മൂന്ന് മണിയോടെ പള്ളിക്കരയിലെത്തിച്ച് രാത്രി ഒമ്പത് മണിക്ക് കല്ലിങ്കാല്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.


Keywords: Kasaragod-news-pallikkara-obit-news

Post a Comment

0 Comments

Top Post Ad

Below Post Ad