Type Here to Get Search Results !

Bottom Ad

പ്രളയ ദുരിതാശ്വാസമായി കേരള ജയില്‍വക ഒന്നര ലക്ഷം ചപ്പാത്തി


കണ്ണൂര് (www.evisionnews.in): പ്രളയ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി കേരള ജയില്‍ വകുപ്പിന്റെ സഹായ ഹസ്തം. ദുരിതബാധിത മേഖലയിലേക്ക് ഒന്നര ലക്ഷം ചപ്പാത്തി അയച്ചു കൊടുക്കാനാണ് കേരള ജയില്‍ വകുപ്പ് തീരുമാനിച്ചത്. സ്ഥാനം ഒഴിയുന്നതിനു തൊട്ടു മുന്‍പ് ജയില്‍ മേധാവി ലോക്‌നാഥ് ബഹ്‌റയാണ് ദുരിതാശ്വാസത്തിന് ജയില്‍ വകുപ്പിന്റെ വകയായി സഹായം നല്‍കാന്‍ തീരുമാനിച്ചത്.

ആദ്യ ഘട്ടമായി 50000 ചപ്പാത്തി പാക്ക് ചെയ്ത് അയയ്ക്കാനാണ് തീരുമാനമാനം. ഇത് കഴിഞ്ഞ ദിവസം ചെന്നൈയിലേക്കയച്ചു. വീണ്ടും ഒരു ലക്ഷം ചപ്പാത്തി കൂടി അടിയന്തിരമായി എത്തിക്കാനും തീരുമാനമായി. കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ നിന്നും ചപ്പാത്തി നിര്‍മ്മിക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. 

ചപ്പാത്തി അയയ്ക്കുന്ന നടപടി പൂര്‍ത്തിയാകുന്നതോടെ ബഹ്‌റ ജയിലിന്റെ പടിയിറങ്ങും. സ്ഥലം മാറ്റ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 18 വരെ ബഹ്‌റ അവധിയിലായിരിക്കും. കേരളത്തിലെ ജയില്‍ ചപ്പാത്തിയുടെ ഖ്യാതി തമിഴകത്തെത്തിച്ചതിന്റെ ക്രെഡിറ്റുമായാണ് ബഹ്‌റ ജയില്‍ മേധാവി സ്ഥാനത്തു നിന്നു പടിയിറങ്ങുക.


Keywords: Kerala-news-pralayam-kannur-jail-chappathi

Post a Comment

0 Comments

Top Post Ad

Below Post Ad