Type Here to Get Search Results !

Bottom Ad

ബുദ്ധി പരീക്ഷയില്‍ റെക്കോര്‍ഡുമായി മലയാളി പെണ്‍കുട്ടി



ലണ്ടന്‍ (www.evisionnews.in): ബുദ്ധിശക്തി പരീക്ഷയായ മെന്‍സ ഐ ക്യൂവില്‍ റെക്കോര്‍ഡ് നേട്ടവുമായി കോട്ടയം സ്വദേശി അനുഷ്‌ക ബിനോയ്. ബ്രിട്ടനില്‍ നടത്തിയ മെന്‍സ ഐ ക്യൂ ടെസ്റ്റിലാണ് അനുഷ്‌ക ബിനോയ് എന്ന മലയാളി പെണ്‍കുട്ടി 162 പോയിന്റ് നേടിയാണ് അനുഷ്‌ക ഒന്നാമതെത്തിയത്. ഇതോടെ ബ്രിട്ടനിലെ ഏറ്റവും ബുദ്ധിയുള്ളവരുടെ കൂട്ടായ്മയില്‍ അനുഷ്‌കയ്ക്ക് അംഗത്വം ലഭിച്ചു. 

മെന്‍സ ഐ ക്യൂ ടെസ്റ്റില്‍ ഒരു മനുഷ്യന്റെ ശരാശരി ഐ ക്യൂ 100 ആണ്. 155ന് മുകളില്‍ ഐ ക്യൂ ഉള്ളവര്‍ ലോകജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ്. മെന്‍സ് ഐ ക്യൂ ടെസ്റ്റില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് പരമാവധി നേടാനാകുന്ന പോയിന്റ് 161 ആണ്. 18 വയസില്‍ താഴെയുള്ളവര്‍ക്ക് 162 പോയിന്റും. പരമാവധി നേടാനാകുന്ന 162 പോയിന്റ് നേടിയാണ് അനുഷ്‌ക ചരിത്രം കുറിച്ചത്.

ലണ്ടനില്‍ ഐ.ടി കണ്‍സള്‍ട്ടന്റായ ബിനോയ് ജോസഫിന്റെയും ഷീന ബിനോയിയുടെയും മൂത്ത മകളാണ് പതിനൊന്നുകാരിയായ അനുഷ്‌ക ബിനോയ്. കോട്ടയം സ്വദേശിയായ ബിനോയിയുടെ കുടുംബം 2007 മുതല്‍ ലണ്ടനിലെ ഇസില്‍വര്‍ത്തില്‍ സ്ഥിരതാമസമാണ്. ഇസില്‍വര്‍ത്തിലെ സെന്റ് മേരീസ് കാത്തലിക് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനായാണ് അനുഷ്‌ക ബിനോയ്. പഠനത്തിന് പുറമെ വായന, വയലിന്‍, നൃത്തം, നീന്തല്‍, ടെന്നീസ് എന്നിവയിലും അനുഷ്‌കയ്ക്ക് താല്‍പര്യമുണ്ട്. മൂന്നു വയസുകാരിയായ ആന്‍ഡ്രിയ ബിനോയിയാണ് അനുഷ്‌കയുടെ അനുജത്തി.


Keywords: Kerala-kottayam-news-anushka-intelligence-test-

Post a Comment

0 Comments

Top Post Ad

Below Post Ad