Type Here to Get Search Results !

Bottom Ad

കന്യാസ്ത്രീ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍

വാഗമണ്‍ (www.evisionnews.in): കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഗമണ്‍ ഉളുപ്പുണി സെന്റ് തെരേസാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസയെ (42)യാണ് മരിച്ചത്.

രാവിലെത്തെ പ്രാര്‍ത്ഥനാവേളയില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സിസ്റ്ററെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിണറ്റിന്‍കരയില്‍ ചെരുപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മജതദേഹം കണ്ടെത്തിയത്.

സിസ്റ്റര്‍ കഴിഞ്ഞ ഒരു മാസമായി മാനസിക സമ്മര്‍ദം അനുഭവിച്ചുവരികയായിരുന്നുവെന്നും കൗണ്‍സിലിംഗിന് വിധേയയായിരുന്നുവെന്നും മഠത്തിലെ അന്തേവാസികള്‍ പോലീസിനോട് പറഞ്ഞു.


Keywords: Kerala-news-obit-found-deadbody-in-well
Tags

Post a Comment

0 Comments

Top Post Ad

Below Post Ad