Type Here to Get Search Results !

Bottom Ad

പെര്‍ളയില്‍ നിന്ന് കാണാതായ യുവാവ് പൂനയില്‍ മരിച്ച നിലയില്‍


പെര്‍ള (www.evisionnews.in): പെര്‍ളയില്‍ നിന്ന് ഒരുമാസം മുമ്പ് കാണാതായ യുവാവിനെ പൂനയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള സ്വര്‍ഗക്ക് സമീപം സൂരംബയലിലെ ദിനേശ് റൈ(35) യെയാണ് പൂനയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ദിനേശ് റൈയെ കാണാനില്ലെന്ന് കാണിച്ച് ഒരു മാസം മുമ്പ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പൂനയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. സുന്ദര റൈ -ഭാഗീരഥി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സീതാരാമ, സവിത.


Keywords: Kasaragod-news-lodge-perla

Post a Comment

0 Comments

Top Post Ad

Below Post Ad