മലപ്പുറം (www.evisionnews.in): ഡിവൈഎഫ്‌ഐ സമ്മേളന പോസ്റ്ററില്‍ തന്റെ ചിത്രം ഉപയോഗിച്ചത് ശുദ്ധ തെമ്മാടിത്തരമായിപ്പോയെന്ന് ദീപാ നിശാന്ത്. ഈ പോസ്റ്റര്‍ ആരുടെ ഭാവനാസൃഷ്ടിയാണെന്നറിയില്ല. അതാരു ചെയ്തതായാലും തെറ്റു തന്നെയാണ്. ഡി.വൈ.എഫ്.ഐ എന്നു പറയുന്നത് ഒരശ്ലീല പദമാണ് എന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ, ഞാനറിയാത്ത ഒരു പരിപാടിക്ക് എന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് തെമ്മാടിത്തമാണെന്നും ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ദീപാനിശാന്ത് എന്ന വ്യക്തി അതിനു മാത്രം സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനമൊന്നും നടത്തിയിട്ടുമില്ല. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിലവില്‍ ഇടപെടുന്നുണ്ടോ ഭാവിയില്‍ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല. നിലവില്‍ അധ്യാപിക എന്ന ജോലിയില്‍ പൂര്‍ണ്ണ സംതൃപ്തയാണ്. പ്രവര്‍ത്തനമേഖല വിപുലമാക്കുമ്പോള്‍ ഞാന്‍ തന്നെ അറിയിച്ചോളാം.
ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ശ്രമിക്കണമെന്ന് എതിര്‍ക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകള്‍. ദീപാ കുറിക്കുന്നു.
സോഷ്യല്‍ മീഡിയകള്‍ വഴിയുളള പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ വിപ്ലവാഭിവാദ്യങ്ങളോടെ മാറഞ്ചേരി മേഖലാ കമ്മിറ്റി എന്നു രേഖപ്പെടുത്തിയാണ് പോസ്റ്റര്‍ പ്രാചരിപ്പിച്ചത്.
Post a Comment
0 Comments