Type Here to Get Search Results !

Bottom Ad

വീട്ടില്‍ കക്കൂസില്ലാത്തവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട: സുപ്രിംകോടതി



ന്യൂഡല്‍ഹി (www.evisionnews.in): വീട്ടില്‍ കക്കൂസില്ലാത്തവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുന്ന ഹരിയാന പഞ്ചായത്തിരാജ് നിയമഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം നല്‍കി. പത്തുകൊല്ലംവരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ കുറ്റപത്രം ലഭിച്ചവര്‍, വൈദ്യുതിബില്‍ കുടിശ്ശികയുള്ളവര്‍, നിശ്ചിത വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ എന്നിവരെയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍നിന്നു വിലക്കി സര്‍ക്കാര്‍ നിയമം ഭേദഗതിചെയ്തിരുന്നു. ഈ ഭേദഗതി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഇത്തരവമൊരു വിധി പ്രസ്താവം നടത്തിയത്.

നിയമഭേദഗതി മൂലം തങ്ങള്‍ക്ക് മത്സരിക്കാന്‍ പറ്റിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗമാളുകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജനങ്ങളെ തരംതിരിക്കുന്നതാണ് നിയമ ഭേദഗതിയെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ആരോപണം. എന്നാല്‍, ഇത്തരം മാനദണ്ഡങ്ങള്‍ അനാവശ്യമാണെന്നു കരുതാന്‍ പറ്റില്ലെന്നും പൗരന്‍മാര്‍ക്കിടയില്‍ പ്രത്യേക വിഭാഗമുണ്ടാക്കുന്നില്ലെന്നും കോടതി വിധിച്ചു. 

വോട്ടവകാശമുള്ളവര്‍ക്കെല്ലാം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനവകാശമില്ല. മത്സരിക്കാനുള്ള അവകാശത്തോടൊപ്പം ചില യോഗ്യതകളും അയോഗ്യതകളും ഭരണഘടന മുന്നോട്ടുവെക്കുന്നുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ സ്വാഭാവികമായും ഒരുവിഭാഗം വോട്ടര്‍മാരെ മത്സരിക്കുന്നതിന് അയോഗ്യരാക്കും. കുടിശ്ശികയുള്ളവരും ഭദ്രമായ മനസില്ലാത്തവരും നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും മത്സരിക്കാന്‍ യോഗ്യരല്ലെന്നു പറയുമ്പോള്‍ ഒരുവിഭാഗത്തെ അയോഗ്യരാക്കുകയാണ്. ഇത് ഭരണഘടനാനുസൃതമാണ്. തിരഞ്ഞെടുപ്പ് നടത്താന്‍കഴിയാത്തവിധമുള്ള നിര്‍ദേശങ്ങളാണെങ്കില്‍ മാത്രമേ ഇടപെടേണ്ടതുള്ളൂ.


Keywords; national-news-supreme-court-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad