Type Here to Get Search Results !

Bottom Ad

മുസ്ലിം വ്യക്തിനിയമം സ്ത്രീ വിവേചനപരമെങ്കില്‍ ആ സമുദായത്തിലുള്ളവര്‍ പരാതിയുമായി വരട്ടെ - സുപ്രിംകോടതി


ന്യൂഡല്‍ഹി (www.evisionnews.in): മുസ്ലിം വ്യക്തിനിയമം സ്ത്രീ വിവേചനപരമാണെങ്കില്‍ അതിനെതിരെ ആ സമുദായത്തിലുള്ളവര്‍ പരാതിയുമായി വരട്ടെയെന്ന് സുപ്രീം കോടതി. മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം ഇല്ലാതാക്കുന്നതിന് രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദ്ദേശം പാര്‍ലമെന്റിന് നല്‍കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനായ അശ്വനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 

ഭരണഘടനാപരമായ ലക്ഷ്യങ്ങള്‍ ഒരുവശത്തും അവ നടപ്പിലാക്കാനുള്ള സാധ്യതകള്‍ മറ്റൊരു കാര്യവുമാണെന്നിരിക്കെ ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടേണ്ടത് പാര്‍ലമെന്റാണ്. ഇക്കാര്യത്തില്‍ സുപ്രീം കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നേരിട്ട് ചെയ്യേണ്ട കാര്യത്തിനായി ഹര്‍ജിക്കാരന്‍ വളഞ്ഞവഴി നോക്കുകയാണ്. കോടതിക്ക് പറയാനുള്ളത് മുഴുവന്‍ 1994ലെ വിധിയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. നിയമസാധുത പരിഗണിക്കാതെ ഇത്തരം ഹര്‍ജി സമര്‍പ്പിക്കുകയാണെങ്കില്‍ ഹര്‍ജിക്കാരനും അഭിഭാഷകനും ശക്തമായ നടപടി ഏറ്റുവാങ്ങേണ്ടിവരുമെന്നും വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad