Type Here to Get Search Results !

Bottom Ad

മുത്തച്ഛന്റെ മരണവിവരമറിഞ്ഞ ഉടന്‍ കൊച്ചുമകള്‍ തീ കൊളുത്തി മരിച്ചു



ചെറുവത്തൂര്‍ (www.evisionnews.in): മുത്തച്ഛന്റെ മരണം സംഭവിച്ചതിന് പിന്നാലെ കൊച്ചുമകളെ തീ കൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പടന്ന തെക്കേക്കാട്ടെ പി.കെ കണ്ണന്‍ (75) തിങ്കളാഴ്ച പുലര്‍ച്ചെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതംമൂലം മരിച്ചിരുന്നു. മരണവിവരം വീട്ടിലേക്ക് ഫോണ്‍ ചെയ്ത് അറിയിച്ചതിന് പിന്നാലെയാണ് കൊച്ചുമകള്‍ രേഷ്മയെ (22) തെക്കേക്കാട്ടെ വീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. യശോദയാണ് മരിച്ച കണ്ണന്റെ ഭാര്യ. മക്കള്‍: ദേവയാനി, പത്മിനി, തമ്പാന്‍, രവി. ദാമോദരന്‍ -പത്മിനി ദമ്പതികളുടെ മകളാണ് രേഷ്മ. സഹോദരങ്ങള്‍: നീതു. ദീപ്തി, നിത്യ.


Keywords: Kasaragod-news-chervathur-news-inquest-postmortem- 

Post a Comment

0 Comments

Top Post Ad

Below Post Ad