Type Here to Get Search Results !

Bottom Ad

ചെന്നൈ നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍


ചെന്നൈ (www.evisionnews.in): പ്രളയക്കെടുതിയിലായ ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിന്റെ പിടിയില്‍ തുടരുന്നതോടെ പകര്‍ച്ചവ്യാധി ഭീഷണി ഉയരുകയാണ്. സ്വതവെ മാലിന്യവാഹിയായ ചെന്നൈ നഗരത്തിലെ കൂവം നദി മഴക്കെടുതിയെ തുടര്‍ന്ന് കരകവിഞ്ഞ് ജനവാസമേഖലയിലേക്ക് ഒഴുകിയതാണ് ഭീഷണി ഉയര്‍ത്തുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തകരെ അലട്ടുന്നതും ഇത് തന്നെയാണ്. പലഭാഗങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതും പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്. അതേസമയം ചെന്നൈയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ പകര്‍ച്ചവ്യാധി നേരിടാനുള്ള മുന്നൊരുക്കത്തിലാണ്. ഒട്ടുമിക്ക ആശുപത്രികളിലും വെള്ളക്കെട്ട് തുടരുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 

വെള്ളക്കെട്ട് ഇറങ്ങിത്തുടങ്ങിയതിനു പിന്നാലെ വീണ്ടും മഴ തുടങ്ങിയത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. 11 ലക്ഷം ആളുകളേയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. എന്നാല്‍ വെള്ളപ്പൊക്കത്തേ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരിക്കുകയാണ്. 

വെള്ളപ്പൊക്കത്തേ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച രാവിലെയോടെ സര്‍വീസ് ആരംഭിച്ചു. ആഭ്യന്തര സര്‍വീസുകളാണ് ആരംഭിച്ചത്. കെഎസ്ആര്‍ടിസി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് 12 സര്‍വീവുകള്‍ നടത്തും. പ്രളയക്കെടുതിയില്‍ ഇതുവരെയായി മരിച്ചവരുടെ എണ്ണം 450 ആയതായാണ് ഔദ്യോഗിക വിവരം.


Keywords: Chennai-news-flood-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad