Type Here to Get Search Results !

Bottom Ad

ഗള്‍ഫ് വ്യാവസായിയുടെ ഏഴ് കോടി രൂപയുമായി മുങ്ങി: മാവുങ്കാലിലെ പെട്രോള്‍ പമ്പുടമക്കെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി

കാഞ്ഞങ്ങാട് (www.evisionnews.in): ഏഴ് കോടിയോളം രൂപയുമായി മുങ്ങിയ മാവുങ്കാലിലെ പെട്രോള്‍ പമ്പ് ഉടമക്കെതിരെ പടന്നക്കാട് സ്വദേശിയായ ഗള്‍ഫ് വ്യവസായി ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. അബുദാബിയിലെ സൈഫ്‌ലൈന്‍ ഇലക്ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍ കമ്പനി ഉടമ അബൂബക്കറാണ് വെള്ളിക്കോത്ത് സ്വദേശിയായ പെട്രോള്‍ പമ്പുടമക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത്. 

അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ നിന്ന് പെട്രോള്‍ പമ്പുടമ ഏഴ് കോടിയോളം രൂപയുടെ സാമഗ്രികള്‍ വാങ്ങിയിരുന്നു. എന്നാല്‍ പണം നല്‍കാതെ ഗള്‍ഫില്‍ നിന്ന് മുങ്ങുകയായിരുന്നു. ദുബൈയിലെ വിവിധ ബാങ്കുകളുടെ ചെക്കുകള്‍ നല്‍കിയിരുന്നെങ്കിലും ബാങ്കില്‍ പണമില്ലാത്തകിനാല്‍ ചെക്ക് മടങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഗള്‍ഫില്‍ വ്യാപാരിയായിരുന്ന ഇയാള്‍ നാട്ടിലേക്ക് മുങ്ങിയതായി അറിഞ്ഞത്. 

പിന്നീട് ബന്ധപ്പെട്ടപ്പോള്‍, സാമ്പത്തിക പ്രയാസം കാരണമാണ് നാട്ടിലേക്ക് വന്നതെന്നും ഏഴ് കോടി രൂപക്ക് പകരമായി പെട്രോള്‍ പമ്പ് എഴുതി തരാമെന്നും അബൂബക്കറിനെ പമ്പുടമ അറിയിച്ചിരുന്നു. എന്നാല്‍ ഇതും ചതിയായിരുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ആഭ്യന്ത്ര മന്ത്രിക്ക് പരാതി നല്‍കിയത്.


Keywords: Kasargod-news-kand-vellikoth-check-petition-to-homeminister

Post a Comment

0 Comments

Top Post Ad

Below Post Ad