Type Here to Get Search Results !

Bottom Ad

നിരവധി വാഹന മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍

വിദ്യാനഗര്‍ (www.evisionnews.in): നിരവധി വാഹന മോഷണ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. പൊയ്‌നാച്ചി മണ്ഡലിപ്പാറയിലെ അഹമദ് റംസാനെ (20)യാണ് വിദ്യാനഗര്‍ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

ആറിന് രാത്രി ചട്ടഞ്ചാല്‍ 55-ാം മൈല്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ട എം.കെ മുഹമ്മദ് മുഹ്‌സിന്റെ ബൈക്ക് കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് റംസാനെ കഴിഞ്ഞ ദിവസം നെല്ലിക്കട്ടയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് കാസര്‍കോട്, വിദ്യാനഗര്‍, ബേക്കല്‍ സ്റ്റേഷന്‍ പരിധികളിലെ നിരവധി ബൈക്ക്, കാര്‍ മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് വ്യക്തമായത്. മാസങ്ങള്‍ക്ക് മുമ്പ് തെക്കിലില്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നതിനും റംസാനെതിരെ വിദ്യാനഗര്‍ സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. 

Keywords; Kasaragod-news-arrest-man




Post a Comment

0 Comments

Top Post Ad

Below Post Ad