Type Here to Get Search Results !

Bottom Ad

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു: 15പേര്‍ക്കെതിരെ കേസെടുത്തു


വിദ്യാനഗര്‍ (www.evisionnews.in): യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ കാവുംപള്ളത്താണ് സംഭവം. ചട്ടഞ്ചാല്‍ കാവുംപള്ളത്തെ കെ. ഗിരീഷി (28)നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഇതില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇര്‍ഷാദ്, ഫാറൂഖ്, റാഷിദ്, നൗഫല്‍, ജംഷീര്‍, അര്‍ഷാദ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. അമിത വേഗതയില്‍ ബൈക്കോടിച്ചുപോയ യുവാക്കളെ ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ മാരകായുധങ്ങളുമായി എത്തിയ പതിനഞ്ചംഗ സംഘം തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച രണ്ടുപേരെയും സംഘം മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.


Kewywords: Kasaragod-news-general-hospital-chattanchal-police-case-rgd



Post a Comment

0 Comments

Top Post Ad

Below Post Ad