Type Here to Get Search Results !

Bottom Ad

പളളിമേടയില്‍ വിളിച്ചുവരുത്തി പീഡനം: വൈദികന്‍ അറസ്റ്റില്‍


കൊച്ചി (www.evisionnews.in): പള്ളിമേടയില്‍ വിളിച്ചുവരുത്തി 14കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വൈദികനെ ആലുവ ഡിവൈ.എസ്.പി. അറസ്റ്റ് ചെയ്തു. അരീപ്പാലം പതിശ്ശേരി ഫാ. എഡ്വിന്‍ ഫിഗറസ് (41) ആണ് അറസ്റ്റിലായത്.

കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരിയായിരിക്കുമ്പോഴാണ് പള്ളിമേടയില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം മാസങ്ങളായി ഒളിവിലായിരുന്ന ഫാ. എഡ്വിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് അപേക്ഷയും തള്ളിയിരുന്നു. ഇതിനിടയിലാണ് നേരിട്ടെത്തി പോലീസില്‍ കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസ്.


Keywords: Krala-kochi-news-sexual-harassment-arrest-edwin-church-police

Tags

Post a Comment

0 Comments

Top Post Ad

Below Post Ad