Type Here to Get Search Results !

Bottom Ad

വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 400 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ബോവിക്കാനം (www.evisionnews.in): വില്‍പ്പന നടത്താന്‍ തലശ്ശേരിയില്‍ നിന്നെത്തിയ രണ്ടു പേര്‍ 400 ഗ്രാം കഞ്ചാവുമായി പിടിയിലായി. തലശ്ശേരി ചിറക്കരയിലെ ഷമീര്‍ (32), തിരൂരങ്ങാടിയിലെ ഫിറോസ് (48) എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് ബോവിക്കാനം ടൗണ്‍ ബസ് സ്റ്റാന്റില്‍ വെച്ച് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. 

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘം എക്‌സൈസിന്റെ പിടിയിലായത്. തലശ്ശേരിയില്‍ നിന്ന് ബോവിക്കാനത്തേക്ക് കഞ്ചാവ് വില്‍പന നടത്താനെത്തിയതെന്നാണ് സംശയിക്കുന്നു. പ്രതികളെ റിമാണ്ട് ചെയ്തു.


Keywords: Kasaragod-news-bovikkanam-thalassery-arrest-two

Post a Comment

0 Comments

Top Post Ad

Below Post Ad