Type Here to Get Search Results !

Bottom Ad

കഞ്ചാവ് കടത്ത്: പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍

സീതാംഗോളി (www.evisionnews.in): കാറില്‍ കടത്തുകയായിരുന്ന 4.9 കിലോ കഞ്ചാവ് പിടികൂടുന്നതിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റിലായി. സീതാംഗോളി ചൗക്കാര്‍ റോഡിലെ അബ്ദുല്‍ അസീസി (27)നെയാണ് വിദ്യാനഗര്‍ സി.ഐ രമേശനും സംഘവും അറസ്റ്റുചെയ്തത്. 

കേസില്‍ നേരത്തെ സീതാംഗോളി എ.കെ.ജി നഗറിലെ ഫൈസല്‍(27), പടഌബൂഡിലെ അബ്ദുല്‍ റൗഫ്(29) എന്നിവരെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നവംബര്‍ 29ന് രാത്രി സീതാംഗോളിയില്‍ വെച്ചാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. റോഡരികില്‍ സംശയസാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന ഫൈസലിനെയും റൗഫിനെയും സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.


Keywords: Kasaragod-news-kanjavu-police-arrest

Post a Comment

0 Comments

Top Post Ad

Below Post Ad