Type Here to Get Search Results !

Bottom Ad

ബെദിരയില്‍ യൂത്ത് ലീഗ് സമ്മേളനം നാളെ

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹ്മദലി ഉദ്ഘാടനം ചെയ്യും


അണങ്കൂര്‍ (www.evisionnews.in): മുസ്‌ലിം യൂത്ത് ലീഗ് ബെദിര ശാഖ സമ്മേളനവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ബെദിരയില്‍ നാളെ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹ്മദലി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് നഗര വികസന ശില്‍പ്പികളായ ടി.ഇ അബ്ദുല്ല, എ. അബ്ദുല്‍ റഹ്മാന്‍, എ.എ അബ്ദുല്‍ റഹ്മാന്‍, ഇ. അബ്ദുറഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. നഗരസഭയിലെ മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കും. 

ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തും. എന്‍.എ കരീം കൊണ്ടോട്ടി, എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, എല്‍.എ മഹ്മൂദ് ഹാജി, മൊയ്തീന്‍ കൊല്ലമ്പാടി, എ.എം കടവത്ത്, അഡ്വ. വി.എം മുനീര്‍, മമ്മു ചാല, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, സി.എ അബ്ദുല്ല കഞ്ഞി, അബ്ദുല്‍ റസാഖ് ഹാജി ബെദിര, മുഹമ്മദ് ബേഡകം, ടി.എച്ച് മുഹമ്മദ് കുഞ്ഞി തുരുത്തി, ബി.എ കുഞ്ഞഹമ്മദ് ബി.എം.സി, സി.എ മുഹമ്മദ് കുഞ്ഞി, ടി.കെ അഷ്‌റഫ് തുരുത്തി, ബഷീര്‍ ബി.എം.സി, അഷ്‌റഫ് ഓതുന്നപുരം, എന്‍.എം സിദ്ദീഖ്, അബൂബക്കര്‍ ബെദിര, ബി.എച്ച് സൈനുദ്ദീന്‍, ഖാദര്‍ ബി.എം.സി, ഇര്‍ഷാദ് ഹുദവി ബെദിര, ഹാരിസ് ബെദിര, ഹമീദ് സി.ഐ.എ, അബ്ബാസ് ബി.എം.സി, മൊയ്തീന്‍ ബംബ്രാണി പ്രസംഗിക്കും.

Keywords: Kasaragod-news-anangoor-

Post a Comment

0 Comments

Top Post Ad

Below Post Ad