Type Here to Get Search Results !

Bottom Ad

രാഷ്ടീയ വിശദീകരണ ജാഥയുമായി മുസ്‌ലിംലീഗ്; കുഞ്ഞാലിക്കുട്ടി നയിക്കും


മലപ്പുറം: (www.evisionnews.in) നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് രാഷ്ടീയ വിശദീകരണ ജാഥ നടത്തുന്നു. മലപ്പുറത്തു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും എം.പി, എം.എല്‍.എമാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ജാഥ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ നേതൃത്വത്തില്‍ സബ് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ യോഗം എട്ടിന് തിരുവനന്തപുരത്ത് നടക്കും. ചെന്നൈ വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാന്‍ വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ എം.പിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഒരു മാസത്തെ ശമ്പളം നീക്കിവെക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.

Keywords: malappuram-muslim-league-kerala-jadha
Tags

Post a Comment

0 Comments

Top Post Ad

Below Post Ad