Type Here to Get Search Results !

Bottom Ad

1000 ലഹരി വസ്തുക്കള്‍ തീയിട്ട് നശിപ്പിച്ച് കൊണ്ട് എം.എസ്.എഫ് ചെങ്കള ശാഖ ലഹരി വിരുദ്ധ ക്യാമ്പയിന്‍


ചെങ്കള: (www.evisionnews.in) എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എം.എസ്.എഫ് ചെങ്കള ശാഖ നടത്തിയ 'ഹഗ്‌സ് നോട് ഡ്രഗ്ഡ്' ലഹരി വിരുദ്ധ ക്യാമ്പയിന് എം.എസ്.എഫ് ചെങ്കള ശാഖാ പ്രസിഡന്റ് ഖാലിദ് ഷാന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. 

 1000 ലഹരി വസ്തുക്കള്‍ വേദിയില്‍ തീയിട്ട് കാസര്‍കോട് ഡി.വൈ.എസ്.പി സുകുമാരന്റെ സാന്നിദ്ധ്യത്തില്‍ നശിപ്പിച്ചു. പരിപാടിയില്‍ ഡി.വൈ.എസ്.പി സുകുമാരന്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. എം.എസ്.എഫ് മുന്‍ ജില്ലാ സെക്രട്ടറി എം.എ. നജീബ് വിഷയാവതരണം നടത്തി. എം.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി, ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, യു.ഡി.എഫ് ചെങ്കള ഡിവിഷന്‍ മെമ്പര്‍ സുഫൈജ ടീച്ചര്‍, മുസ്ലീം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. അബ്ദുസമദ്, സി.ബി. അബ്ദുല്ല ഹാജി, ഖാദര്‍ ഹാജി, ബി.എം.എ. കാദര്‍, എം.എ.എച്ച്. മഹ്മൂദ്, റഷീദ ഖാദര്‍ ബദ്‌രിയ, സി.എം.എ. മാലിക്, ജാസിര്‍ കുന്താപുരം, നിഷാദ്. എ.എം, ഷാനിദ് നെല്ലിക്കട്ട, തബ്ഷീര്‍, സുഫൈദ്. ബി.എ, നൗഷീര്‍ എ.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.എസ്.എഫ് ചെങ്കള ശാഖ ജനറല്‍ സെക്രട്ടറി അഫ്ത്താബ് എം.എ. സ്വാഗതവും ട്രഷറര്‍ സിനാന്‍. സി.ബി നന്ദിയും പറഞ്ഞു.

Keywords: chengala-msf-anti-drugs-campaign










Post a Comment

0 Comments

Top Post Ad

Below Post Ad