Type Here to Get Search Results !

Bottom Ad

'ഈ തണല്‍ മരച്ചുവട്ടില്‍ ഒരിക്കല്‍ കൂടി': ലോഗോ പ്രകാശനം ചെയ്തു



മൊഗ്രാല്‍: (www.evisionnews.in)  മൊഗ്രാല്‍ ജി.വി.എച്ച്.എസ് സ്‌കൂളിലെ 2009-10 വര്‍ഷത്തെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയുടെ നാലുചുവരുകള്‍ക്കുള്ളില്‍ നാമ്പെടുത്ത സൗഹൃദം പുതുക്കാന്‍ ഒരിക്കല്‍ കൂടി ഒത്തുകൂടുന്നു. ഡിസംബര്‍ 22നാണ് ഓര്‍മ്മകള്‍ ഓടിനടക്കുന്ന ക്ലാസ് മുറിയില്‍ സംഗമം ഒരുക്കുന്നത്.

പരിപാടിയുടെ മുന്നോടിയായി 'ഈ തണല്‍ മരച്ചുവട്ടില്‍ ഒരിക്കല്‍ കൂടി' കൂട്ടായ്മയുടെ ലോഗോ പ്രിന്‍സിപ്പല്‍ എസ് അബ്ദുല്‍ റഹ്മാന്‍ പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാന് നല്‍കി പ്രകാശനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് അഷ്‌റഫ് പെര്‍വാഡ്, നൗഷാദ് മാഷ്, ജംഷീദ്, അയാസ്, സിദ്ദീഖ്, അഷീം, തന്‍വീര്‍, ജലാലുദ്ദീന്‍, ജോമോന്‍ ജോസ് സംബന്ധിച്ചു.

Keywords: mogral-gvhss-school-old-students-reunion 

Post a Comment

0 Comments

Top Post Ad

Below Post Ad