Type Here to Get Search Results !

Bottom Ad

ക്ഷേത്ര സ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കണം -എന്‍.എ നെല്ലിക്കുന്ന്



കാസര്‍കോട് (www.evisionnews.in): ക്ഷേത്ര സ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കണെന്നും പുതിയ അപേക്ഷ സ്വീകരിക്കാന്‍ നടപടിയെടുക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. 

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ശാലിയ സമുദായ ക്ഷേത്രങ്ങളിലെ ഇരുന്നൂറോളം സ്ഥാനികര്‍ക്കും ആറുമാസത്തിലേറെയായി വേതനം മുടങ്ങിയിട്ടുണ്ട്. ഇതിനു മുമ്പ് വര്‍ഷമായി പുതിയതായി ആചാരം വഹിച്ച വ്യക്തികള്‍ക്കു ശമ്പളം നല്‍കുന്നതിനുള്ള അപേക്ഷ പോലും സര്‍ക്കാര്‍ സ്വീകരിക്കാന്‍ തയാറാവുന്നില്ല. ഉത്തര മലബാറിലെ ക്ഷേത്ര സ്ഥാനികരെ ദുരിതക്കയത്തില്‍ നിന്ന് കരകയറ്റാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ദേവസ്വം വകുപ്പ് മന്ത്രി ശിവകുമാറിനും നല്‍കിയ നിവേദനത്തില്‍ എന്‍.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.


Keywords: Kasaragod-news-mla-temble-wage-district

Post a Comment

0 Comments

Top Post Ad

Below Post Ad