Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളേജ് ഭൂമിയില്‍ ബിജെപി കൃഷിയിറക്കി പ്രതിഷേധിച്ചു


ബദിയടുക്ക: (www.evisionnews.in) അശാസ്ത്രീയമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലം ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമായിരുന്ന ഗവ:മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണം വൈകുന്നതിനെതിരെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ഭൂമിയില്‍ കൃഷിയിറക്കി പ്രതിഷേധിച്ചു. 

മംഗലാപുരത്തെ വന്‍കിട സ്വകാര്യ ആശുപത്രി ലോബിക്കു വേണ്ടിയാണ് നിര്‍മ്മാണം വൈകിക്കുന്നത്.3 വര്‍ഷങ്ങള്‍കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രഥമ ബാച്ചിനു അഡ്മിഷന്‍ നല്‍കുമെന്ന അവകാശവാദവുമായാണ് 2013 നവംബര്‍ 30ന് ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടതെങ്കിലും ഇതുവരെ നിര്‍മ്മാണം തുടങ്ങിയിട്ടുപോലുമില്ല. 

ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: കെ ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: medical-college-bjp-protest


Post a Comment

0 Comments

Top Post Ad

Below Post Ad