Type Here to Get Search Results !

Bottom Ad

മാവോയിസ്റ്റ് നേതാവ് അനൂപിനെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി; രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു


കാസര്‍കോട്: (www.evisionnews.in) മാവോയിസ്റ്റ് നേതാവ് അനൂപ് മാത്യു എന്ന ശ്യാമിനെ (32) കനത്ത സുരക്ഷാ വലയത്തില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. കാസര്‍കോട് ജില്ലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് പോസ്റ്ററുകള്‍ എത്തിച്ചു എന്ന കുറ്റം ചുമത്തിയാണ് അനൂപിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസും നീലേശ്വരം പൊലീസും യു.എ. പി.എ. ചുമത്തി കേസെടുത്തിരുന്നത്. 

മൂന്ന് മാസം മുമ്പാണ് കോയമ്പത്തൂരില്‍ വെച്ച് അനൂപ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയുകയായിരുന്ന അനൂപിനെ ഹാജരാക്കാന്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതുപ്രകാരമാണ് ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ കോയമ്പത്തൂര്‍ പൊലീസ് കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയത്. അനൂപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായക് കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.

Keywords: kasaragod-mavo-leader-anoop-in-kasaragod-court

Post a Comment

0 Comments

Top Post Ad

Below Post Ad