Type Here to Get Search Results !

Bottom Ad

നവവരനെ കാണാതായതായി പരാതി

ബദിയടുക്ക (www.evisionnews.in): നവവരനെ കാണാതായതായി പരാതി. പെരഡാലയിലെ സുധാകര ആള്‍വയുടെ മകന്‍ അനിലേഷി (34)നെയാണ് കാണാതായത്. മൂന്നുമാസം മുമ്പാണ് അനിലേഷ് വിവാഹിതനായത്. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയോടൊപ്പം നെല്ലിക്കട്ടയിലെ വാടക ക്വാട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. 

ഡിസംബര്‍ നാലിനാണ് അനിലേഷ് വീട്ടില്‍ നിന്നിറങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലേക്ക് ലോറിയില്‍ കോഴിതീറ്റ എത്തിക്കുന്ന അനിലേഷ് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്നാണ് ഭാര്യ വിദ്യ പോലീസില്‍ പരാതി നല്‍കിയത്.


Keywords; Kasaragod-news-badiyadukka-missing 

Post a Comment

0 Comments

Top Post Ad

Below Post Ad