Type Here to Get Search Results !

Bottom Ad

'എല്ലാവര്‍ക്കും ജീവിക്കണം' മുസ്ലിം യൂത്ത് ലീഗ് യുവ ജാഗ്രത സംഗമം 10 ന്

കാസർകോട്:(www.evisionnews.in) രാജ്യത്ത് വർദ്ധിച്ച് വരുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന് എല്ലാവർക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി യുവജാഗ്രതാ സംഗമം സംഘടിപ്പിക്കും.
പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും
പരിപാടിയുടെ ഭാഗമായി പ്രകടനവും പൊതുയോഗങ്ങളും സംഘടിപ്പിക്കും. ജില്ലയിലെ മുഴുവൻ കേന്ദ്രങ്ങളിലേയും പരിപാടികൾ വൻ വിജയമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീൻ കൊല്ലമ്പാടിയും ജനറൽ സെക്രട്ടറി എ.കെ.എം അഷ്റഫും അഭ്യർത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad