Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഉപജില്ലാ അറബി സാഹിത്യോത്സവം നായന്മാര്‍മൂല സ്‌കൂളിനു നേട്ടം

evisionnews

നായന്മാര്‍മൂല :(www.evisionnews.in) ഷിരിബാഗിലു സ്‌കൂളില്‍ വെച്ച് നടന്ന കാസര്‍കോട് ഉപജില്ലാ അറബി സാഹിത്യോല്‍സവത്തില്‍ നായമ്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിനു മികച്ച നേട്ടം.എല്‍.പി.വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യു.പി.,ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി. യു.പി.വിഭാഗത്തില്‍ മത്സരിച്ച 13 ഇനങ്ങളില്‍ 8 ലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും രണ്ടെണ്ണത്തില്‍ രണ്ടാം സ്ഥാനവും നേടി.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പുതു തലമുറയുടെ സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം മൂലമുണ്ടാവുന്ന ദുരന്ത കഥ വരച്ചു കാട്ടിയ ചിത്രീകരണം ഒന്നാം സ്ഥാനം നേടി.സ്‌കൂളില്‍ നിന്നും 10 ഇനങ്ങളിലായി 21 കുട്ടികള്‍ റവന്യൂ ജില്ലാ മലസരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.മികച്ച വിജയം നേടിയ സ്‌കൂള്‍ ടീമിനെ മാനേജ്‌മെന്റും പി.ടി.എ.യും അനുമോദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad