Type Here to Get Search Results !

Bottom Ad

കാസര്‍കോട് വളരും; ഇനി നാലപ്പാട് യു.കെ മാളിലൂടെ


കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് പഴയ ബസ് സ്റ്റാന്റിന് സമീപം നഗരത്തിന്റെ ഹൃദയഭാഗത്തായി അതിവേഗതയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ലയിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമായ നാലപ്പാട് യു.കെ മാളിന്റെ ബ്രൗഷര്‍ പ്രകാശനം ഡിസംബര്‍ 24ന് വൈകുന്നേരം പത്മ ശ്രീ ഡോ അസാദ് മൂപ്പന്‍ നിര്‍വഹിക്കും. ഡോ എന്.എ  മുഹമ്മദ്‌ അധ്യക്ഷത വഹിക്കും.

ശിഫ അല്‍ ജാസിറ ഗ്രൂപ്പ് ചെയര്‍മാന്‍, ഡോക്ടര്‍ കെ.ടി റബിയുള്ള ബ്രൗഷര്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ പ്രമുഖ വ്യവസായികളും ജനപ്രതിനിധികളും നേതാക്കളും സംബന്ധിക്കും. നാല് എസ്‌കിലേറ്ററുകളും, ലിഫ്റ്റും ചില്‍ഡ്രന്‍സ് പാര്‍ക്കും ഇരുപത്തിനാല് മണിക്കൂറും സെക്യൂരിറ്റിയുമടക്കം എല്ലാ സൗകര്യങ്ങളുമടങ്ങുന്ന മാളില്‍ വിശാലമായ പാര്‍ക്കിംഗും പത്ത് വാഷ് റൂമുകളും സജ്ജീകരിക്കും. നാലപ്പാട് യുകെ മാളിന്റെ നിര്‍മ്മാണം 2016 മധ്യത്തില് പൂര്‍ത്തികരിക്കുന്നതോടെ കാസര്‍കോടിന്റെ മുഖഛായ മാറുമെന്നും യു.കെ യുസഫ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad