Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളേജ് രണ്ടാംഘട്ട സമരം ശക്തമാക്കുന്നു ഡിസംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരവും ഹര്‍ത്താലും

evisionnews

കാസറഗോഡ്    : (www.evisionnews.in) രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബദിയടുക്ക ഉക്കിനടുക്കയില്‍ തറക്കല്ലിട്ട കാസറഗോഡ് ഗവ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങാത്തത്തില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതി സമരം ശക്തമാക്കുന്നു. ഡിസംബര്‍ 12ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് ഒപ്പുമരച്ചടുവട്ടില്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. 14 മുതല്‍ അനിശ്ചിതകാല സമരവും മുഖ്യ മന്ത്രി ജില്ലയില്‍ എത്തുന്ന ദിവസം ഹര്‍ത്താല്‍ ആചരിക്കുമെന്നും സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
 മാറി മാറി ഭരിച്ച സര്‍ക്കാറുകള്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണന തുടരുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പോലും പ്രയോജനപെടേണ്ട ഗവ. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങാത്തതില്‍ ദുരൂഹത ഉണ്ട്. കര്‍ണ്ണാകയിലെയും ജില്ലയിലേയും സ്വകാര്യ അശുപത്രിലോബികളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഗവ. കോളേജിന്റെ പ്രവര്‍ത്തനം നീട്ടികൊണ്ട് പോകുന്നതെന്ന് സംശയിക്കുന്നു. സംസ്ഥാനത്ത് പ്രഖ്യാപിച്ച മിക്ക മെഡിക്കല്‍ കോളേജുകളുടെയും പ്രവര്‍ത്തനം ആരംഭിച്ച് ക്ലാസ്സുകള്‍ തുടങ്ങിയിട്ടും ജില്ലയിലെ മെഡിക്കല്‍ കോളോജ് കല്ലില്‍ ഒതുങ്ങിയത് കാസറകോട്ടെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ശക്തമായ സമരവുമായിമുമ്പോട്ട് പോകുവാന്‍ ജില്ലവ്യാപാരി ഭവനില്‍ ചേര്‍ന്ന സമരസമിതിയോഗം തീരുമാനിച്ചു.

അഹമ്മദ് ഷെരീഫ് രക്ഷാധികാരി, മാഹിന്‍ കേളോട്ട് ചെയര്‍മാന്‍, എ. കെ. ശ്യാം പ്രസാദ് ജനറല്‍ കണ്‍വീനര്‍, ഫ്രൊഫസര്‍ ശ്രീനാഥ് ട്രഷറര്‍, അബ്ദുല്‍ ഖാദര്‍ ചട്ടംച്ചാല്‍  ഫാറൂഖ് കാസിമി, വി. ഡി. ജോസഫ്, എസ്. എന്‍. മയ്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad