Type Here to Get Search Results !

Bottom Ad

കരിപ്പൂരിലെ കൈക്കൂലി; ഹക്കീം റുബയെ കള്ളക്കേസില്‍ കുടുക്കാന് നീക്കം

evisionnews

കാസര്‍കോട്:(www.evisionews.in)കരിപ്പൂര് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ പരാതിപ്പെട്ട ഹക്കീം റുബയെ കള്ളക്കേസില് കുടുക്കാന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമ്മര്ദ്ദമെന്ന് ആരോപണം. കൈക്കൂലി നല്കാത്തതിന് കസ്റ്റംസ് സൂപ്രണ്ട് മര്ദ്ദിച്ചുവെന്നും വിമാനത്താവളത്തില് തടഞ്ഞുവെച്ചുവെന്നും കാസര്‌കോട് എരിയാല് സ്വദേശി ഹക്കിം റുബയാണ് കരിപ്പൂര് പൊലീസില് പരാതി നല്കിയത്. ദുബൈയില് ഐടി എഞ്ചിനീയറായ ഹക്കീം റുബ കഴിഞ്ഞ ബുധനാഴ്ച പത്തരയ്ക്കാണ് കരിപ്പൂരില് വിമാനമിറങ്ങിയത്. ലഗേജ് പരിശോധിക്കാതിരിക്കാന് കൈക്കൂലി തരണമെന്ന ആവശ്യം നിരസിച്ചതോടെ കസ്റ്റംസ് സൂപ്രണ്ട് ഫ്രാന്‌സിസ് കോടങ്കണ്ടത്ത് ഹക്കീമിനെ മര്ദ്ദിക്കുകയും വിമാനത്താവളത്തില് പിടിച്ചുവെക്കുകയും ചെയ്തു. തുടര്ന്ന് രാത്രി ഏഴരയ്ക്ക് മാത്രമാണ് ഹക്കീമിന് പുറത്തു കടക്കാനായത്. ഇത് സംബന്ധിച്ച് ഹക്കീം റുബ കരിപ്പൂര് പൊലീസില് പരാതി നല്കിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നു കാണിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര് ഹക്കീമിനെതിരെയും പരാതി നല്കി. എന്നാല് തന്നെ അറസ്റ്റ് ചെയ്ത് മടക്കയാത്ര മുടക്കാന് പൊലീസിനുമേല് കസ്റ്റംസ് ഉദ്യോഗസ്ഥര് സമ്മര്ദ്ദം ചെലുത്തുകയാണെന്ന് ഹക്കീം റുബ ആരോപിക്കുന്നു. ഹക്കീമിന് പിന്തുണയുമായി വിവിധ പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ

സ്ഥലത്തെ സിസിടിവി കാമറകള് മാസങ്ങളായി പ്രവര്ത്തന രഹിതമാണെന്നും ആരോപണമുണ്ട്. ഹക്കീമിന്റെയും കസ്റ്റംസിന്റെയും പരാതിയെ തുടര്ന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള് പൊലീസ് പരിശോധിച്ചിരുന്നു. എന്നാല് യാത്രക്കാരനെ സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് ഉദ്യോഗസ്ഥന് വിളിച്ചുകൊണ്ടുപോകുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഭക്ഷണം പോലും നല്കാതെ എട്ടു മണിക്കൂറോളം വിമാനത്താവളത്തില് തടഞ്ഞുവെച്ചതിനെതിരെ ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്ക്കു ഹക്കീം പരാതി നല്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad