Type Here to Get Search Results !

Bottom Ad

'എ ടോര്‍ച്ച് ടു ഫ്യൂച്ചര്‍' ക്യാമ്പയിനിന് തുടക്കമായി

evisionnews

കാസര്‍കോട് : (www.evisionnews.in) കാസര്‍കോട് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് ഡവലപ്മന്റ് സെല്ലും ദുബായ് കെ.എം.സി.സി ചെങ്കള പഞ്ചായത്ത് വിജയരഥം പദ്ധതിയും സംയുക്തമായി നടത്തുന്ന ഉന്നത വിദ്യാഭ്യാസ ക്യാമ്പയ്ന്‍ 'എ ടോര്‍ച്ച് ടു ഫ്യൂച്ചര്‍'ന് തുടക്കമായി. കാസര്‍കോട് ഗവ: കോളേജില്‍ നടന്ന പരിപാടി കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ:ജി. ഗോപുകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട അമ്പതോളം സ്‌കൂളുകളിലും പത്തോളം കോളേജുകളിലും നടക്കുന്ന ഈ ക്യാമ്പയിന്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി നീണ്ട് നില്‍ക്കും. കാസര്‍കോട് ഗവ: കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ: ശിവരാമ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍വ്വകലാശാല ഗവേഷകന്‍ അഹമ്മദ് കബീര്‍, മംഗലാപുരം സര്‍വ്വകലാശാല ഗവേഷകന്‍ മുഹമ്മദ് ഹനീഫ് എന്നിവര്‍ ക്ലാസെടുത്തു. ഡോ: രത്‌നാകരന്‍, സഹദ് പി.എസ്, ജാസിര്‍ എം.എച്ച്, മന്‍സൂര്‍, ഫാറൂഖ്,ഷമീം, ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. കോളേജ് യൂണിയന്‍ സെക്രട്ടറി മുനവ്വര്‍ സാഹിദ് സ്വാഗതവും കെ.സി.ജി.ഡി.സി അംഗം ജയലക്ഷ്മി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad