Type Here to Get Search Results !

Bottom Ad

കസബ് ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷിമൊഴി


ലാഹോര്‍: (www.evisionnews.in)മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബ് ജീവിച്ചിരിക്കുന്നുവെന്നു പാക്ക് കോടതിയില്‍ സാക്ഷിമൊഴി. കസബ് പഠിച്ച ഫരീദ്‌കോട്ടിലെ പ്രൈമറി സ്‌കൂളിലെ മുന്‍ ഹെഡ്മാസ്റ്റര്‍ മുദാസിര്‍ ലഖ് വിയാണ് കസബ് ജീവിച്ചിരിക്കുന്നുവെന്ന മൊഴി നല്‍കിയത്. മുംബൈയില്‍ പിടിയിലായി തൂക്കിക്കൊന്ന കസബും ജീവിച്ചിരിക്കുന്നുവെന്നു പറയുന്ന കസബും ഒരാള്‍ തന്നെയാണോ എന്ന കാര്യം അധ്യാപകന്‍ വ്യക്തമാക്കിയില്ല. മുംബൈ ഭീകരാക്രണക്കേസിന്റെ സൂത്രധാരനെന്ന് കരുതുന്ന സക്കിയുര്‍ റഹ്മാന്‍ ലഖ് വിയുടെ നാട്ടുകാരാനാണ് ഹെഡ് മാസ്റ്ററെന്ന് പാക് അധികൃതര്‍ പറഞ്ഞു. ലഖ് വി അടക്കമുള്ളവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാവാം സാക്ഷി കൂറുമാറിയതെന്ന് കരുതുന്നുവെന്നാണ് അധികൃതരുടെ ഭാഷ്യം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad