Type Here to Get Search Results !

Bottom Ad

കോട്ടപ്പുറത്തെ പടക്കശാല ദുരന്തം: അഞ്ചു പ്രതികളെയും കോടതി വെറുതെ വിട്ടു

നീലേശ്വരം:(www.evisionnews.in) നീലേശ്വരം കോട്ടപ്പുറം പടക്ക നിര്‍മ്മാണ ശാലക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാലു തൊഴിലാളികള്‍ വെന്തുമരിച്ച കേസിലെ അഞ്ചു പ്രതികളേയും കോടതി വെറുതേ വിട്ടു.
പടക്ക നിര്‍മ്മാണ ശാലയു ടെ ലൈസന്‍സ് ഉടമകളായ കണ്ണൂര്‍ അഞ്ചുകണ്ടി താഴെ തെരുവിലെ പരേതനായ മു ഹമ്മദ് കുഞ്ഞിയുടെ മക്കളായ പി.എം ഹാരിഫ (51), പി.എം ആയിഷാബി (49),പി.എം ഹാരി (45), പി.എം സി യാദ് (43), പടക്കശാല നടത്തിപ്പുകാരനായ നീലേശ്വരം കോ ട്ടപ്പുറത്തെ അബ്ദുള്‍ റഹിമാ ന്റെ മകന്‍ മുസഫി മുസ്തഫ എന്ന മുസ്തഫ (57) എ ന്നിവരേയാണ് കുറ്റക്കാരല്ലെന്ന് കണ്ട് ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതേ വിട്ടത്. 
2009 മാര്‍ച്ച് രണ്ടിന് വൈകുന്നേരം മൂന്നേ കാലിനാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. 
ഉഗ്ര സ്‌ഫോടന ശക്തിയു ള്ള പൊട്ടാസ്യം ക്ലോറൈറ്റ് ചേര്‍ത്ത വെടിമരുന്ന് വളരെ ശ്രദ്ധയോടെ മരത്തിന്റെ ഉരലിലിട്ട് മാത്രം അരക്കേണ്ടതിന് പകരം അപകടം ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടുതന്നെ തൊ ഴിലാളികളെ കൊണ്ട് കല്ലിന്റെ അമ്മിയില്‍ ഇട്ട് അരപ്പിച്ചതിനെ തുടര്‍ന്നാണ് തീ പിടുത്ത വും പൊട്ടിത്തെറിയും ഉണ്ടായതെന്നായിരുന്നു പ്രതികള്‍ ക്കെതിരെ പോലീസ് ചാര്‍ജ് ചെയ്ത കുറ്റം. 
സ്‌ഫോടനം നടക്കുമ്പോള്‍ പടക്ക ശാലയി ല്‍ പത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. 
ഇതില്‍ തമിഴ്‌നാട് സ്വദേശി പളനിയപ്പന്‍ എന്ന തൊഴിലാ ളി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ഗീത, റംല, ഉണ്ടച്ചി തുടങ്ങിയ തൊഴിലാളികള്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഏതാ നും തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 
2006 ലും കോട്ടപ്പുറത്തെ വെടിമരുന്ന് നിര്‍മ്മാണ ശാ ലക്ക് തീ പിടിച്ച് അഷ്‌റഫ് എന്ന യുവാവ് മരണപ്പെട്ടിരുന്നു. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് പടക്ക നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചതെന്ന് രണ്ടാമത്തെ ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad