Type Here to Get Search Results !

Bottom Ad

കരിമ്പാറ നിലത്ത് മധുരം വിളയിച്ച് ആവണി കുടുംബശ്രീ

evisionnews

കാസര്‍കോട്:(www.evisionnews.in) അങ്കക്കളരിയിലെ കരിമ്പാറ കെട്ടുകള്‍ നിറഞ്ഞ പ്രദേശത്ത് മധുരക്കിഴങ്ങ് കൃഷി ചെയ്ത് വിജയം വരിച്ചതിന്റെ ആവേശത്തിലാണ് ആവണികുടുംബശ്രീ പ്രവര്‍ത്തകര്‍. നീലേശ്വരം നഗരസഭയുടെ ജൈവനഗരം പദ്ധതിയിലൂടെയാണ് 5 പേരടങ്ങുന്ന ഗ്രൂപ്പ് ജൈവകൃഷിയിലേക്ക് തിരിഞ്ഞത.് കുടുംബശ്രീ അംഗം രേഷ്മയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പില്‍ സജിത, സന്ധ്യ, ലക്ഷ്മി, ഉമ എന്നിവരാണ് ഉണ്ടായിരുന്നത്. 

ഉണക്ക പുല്ലുകള്‍ മാത്രം വളര്‍ന്ന് നിന്നിരുന്ന മണ്ണ് ഒരുമിച്ച്കൂട്ടി തടമെടുക്കാന്‍ ഏറെ പ്രയത്‌നിക്കേണ്ടിവന്നു. ജൈവവളവും ചാണകവും ഉപയോഗിച്ച് നിലമൊരുക്കി വള്ളികള്‍ നട്ടു. കൃത്യമായ ഇടവേളകളില്‍ ലഭിച്ച മഴയുടെയും പരിചരണത്തിന്റെയും ബലത്തില്‍ മധുരക്കിഴങ്ങ് വള്ളികള്‍ നല്ല കരുത്തോടെ വളര്‍ന്ന് വന്നത് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പ്രതീക്ഷയേകി. വിളവെടുക്കാറായപ്പോള്‍ പ്രദേശവാസികള്‍ തന്നെ അഡ്വാന്‍സ് ബുക്കിംഗുമായി സമീപിച്ചതോടെ വിപണനം എളുപ്പമായിരുന്നു. വിഷമില്ലാത്ത പച്ചക്കറികളും കിഴങ്ങുവര്‍ക്ഷങ്ങളും ഉത്പാദിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം വഴി പിന്തുണ നല്‍കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഗ്രൂപ്പ് അംഗങ്ങള്‍. ഒരുകാലത്ത് നീലേശ്വരം മേഖലയില്‍ വ്യാപകമായിരുന്ന മധുരക്കിഴങ്ങ് കൃഷി അപ്രത്യക്ഷമായി കൊണ്ടിരിക്കെയാണ് ആവണി ഗ്രൂപ്പിന്റെ വിജയം പുതിയ പ്രതീക്ഷയാവുന്നത്.

മധുരക്കിഴങ്ങ് വിളവെടുപ്പ് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു. നഗരസഭാസെക്രട്ടറി എന്‍.കെ.ഹരീഷ്, വാര്‍ഡ് കൗണ്‍സിലര്‍ പി.മനോഹരന്‍, മുന്‍കൗണ്‍സിലര്‍ പി.വി.സുജാത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.വി.രേണുക, ശ്രീജ.പി.വി എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad