Type Here to Get Search Results !

Bottom Ad

ജില്ലാ ആശുപത്രിയില്‍ രോഗികളുടെ തിരക്ക്; ഒ.പി നിര്‍ത്തി, ഡോക്ടര്‍ മുങ്ങി

evisionnews

കാഞ്ഞങ്ങാട്: (www.evisionnews.in)കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ രോഗികള്‍ തിങ്ങി നിറയുന്നത് നിയന്ത്രിക്കാനാളില്ല. ഇതേ തുടര്‍ന്ന് ഡോക്ടര്‍ പരിശോധന നിര്‍ത്തി സ്ഥലം വിട്ടു.

പതിനേഴാം നമ്പര്‍ ഒ.പിയിലാണ് രോഗികള്‍ തിങ്ങി നിറഞ്ഞ് പരിശോധന തടസപ്പെടുന്ന അവസ്ഥ സൃഷ്ടിച്ചത്. ഇവിടെ ഒ.പി നിയന്ത്രിക്കാന്‍ ആവശ്യമായ ജീവനക്കാരെ ബന്ധപ്പെട്ടവര്‍ നിയമിക്കാത്തതാണ് പ്രശ്‌നമായത്. സാധാരണ മൂന്നും നാലും ഡോക്ടര്‍മാരാണ് 17ാം നമ്പര്‍ ഒ.പിയില്‍ ഉണ്ടാവുക. എന്നാല്‍ ഇന്ന് വികലാംഗര്‍ ക്കുള്ള മെഡിക്കല്‍ ബോര്‍ഡ് നടക്കുന്നതിനാല്‍ ഒരു സം ഘം ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബോര്‍ഡിലാണ്. നേരത്തെ മാസത്തേക്ക് രണ്ടുതവണ ഉണ്ടായിരുന്ന മെഡിക്കല്‍ ബോ ര്‍ഡ് ഇപ്പോള്‍ ഒരു തവണയാക്കിയപ്പോള്‍ ഇവിടെയും തി രക്ക് കൂടുതലാണ്. പതിനേഴാം നമ്പര്‍ ഒ.പിയില്‍ രോഗിക ളെ നിയന്ത്രിക്കാന്‍ ഒരു ജീവനക്കാരിയെ നിയോഗിച്ച ശേഷമാണ് പിന്നീട് ഒ.പി പുനരാരംഭിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad