Type Here to Get Search Results !

Bottom Ad

ഭാര്യയെയും ആറു മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി


കോഴിക്കോട് (www.evisionnews.in): ഭാര്യയെയും ആറ് മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊയിലാണ്ടി കാട്ടില്‍പ്പീടികയില്‍ താമസിക്കുന്ന അനുഷയും ആറ് മാസം പ്രായമുള്ള മകനുമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രശാന്തിനെ മാങ്കാവിലെ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ പ്രശാന്ത് ഭാര്യയെയും കുഞ്ഞിനെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാങ്കാവിലെ വീട്ടില്‍ തിരികെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് സൂചന. കൊയിലാണ്ടി പന്ന്യങ്കര പോലീസ് കേസെടുത്തു.


Keywords; Kerala-kozikod-news-suicide-and-killed-three
Tags

Post a Comment

0 Comments

Top Post Ad

Below Post Ad